ഭുവനേശ്വറില്‍ ചെക്ക് ഡാം തുറന്നുവിട്ടു; അഞ്ച് ലോറികൾ നദിയിൽ മുങ്ങി - ചെക്ക് ഡാം തുറന്നുവിട്ടു
ഭുവനേശ്വര്‍: ഒഡീഷയിലെ ജജ്‌പൂരിൽ ഡാം തുറന്നതിനെ തുടന്ന് അടുത്ത പ്രദേശമായ ലിംഗേശ്വറിൽ മണൽ ഖനനം നടത്തുകയായിരുന്ന ലോറികൾ വെള്ളത്തിൽ മുങ്ങി. സമീപത്തെ ചെക്ക് ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നതിനെ തുടർന്നാണ് നദീതീരത്തെ ഖനന പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്ന അഞ്ച് ലോറികളിലും വെള്ളം നിറഞ്ഞത്. എന്നാൽ, ലോറി ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടില്ല.