നിസർഗ ചുഴലിക്കാറ്റ്; മഹാരാഷ്‌ട്രയിലെ മിര്യ ബീച്ചിൽ കപ്പൽ കുടുങ്ങി - മഹാരാഷ്‌ട്ര
മുംബൈ: നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് ഭഗ്‌വതി തീരത്തിനടുത്തുള്ള മിര്യ ബീച്ചിൽ കപ്പൽ കുടുങ്ങി. ശക്തമായ കാറ്റിലും തിരമാലയിലും കുടുങ്ങിയ കപ്പലിൽ 13 ജീവനക്കാരുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ല ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയുണ്ടായി.