പട്ടം നിർമിച്ചും പറത്തിയും ഗുജറാത്തിലെ നദിയാദ് - ഗുജറാത്തിലെ പട്ടം നിർമാണം
ഗുജറാത്ത്: പട്ടം നിർമാണത്തിന്‍റെ കേന്ദ്രമായി അറിയപ്പെടുന്ന നഗരമാണ് ഗുജറാത്തിലെ നദിയാദ്. നൂറ് ഫാക്ടറികളിലായാണ് പട്ടം നിർമിക്കുന്നത്. ഗജിപുര നഗരത്തിലും ഏകദേശം നൂറോളം ഫാക്ടറികളുണ്ട്. ഒരു മിനിറ്റില്‍ ഏഴ് പട്ടം വരെ പട്ടം നിർമാണ വിദഗ്‌ധർ നിർമിക്കും. സംസ്ഥാനത്തും നദിയാദിലെ പട്ടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പട്ടം നിർമാണ മേഖലയും ദുരിതത്തിലാണെന്ന് തൊഴിലാളികൾ പറയുന്നു. ഈ വർഷം പട്ടത്തിന് ആവശ്യക്കാർ കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു.