ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല - ബെംഗളൂരു
ബെംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആളപായമില്ല. മൈസൂർ റോഡിലെ പന്തരപാളയത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രയിലാണ് കാറിന് തീപിടിച്ചത്. കാറിന് തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും മറ്റ് യാത്രക്കാരും കാറിൽ നിന്ന് ഇറങ്ങിയതോടെ വലിയ അപകടം ഒഴിവായി.