ഇരട്ടക്കുട്ടികളോടൊപ്പം വിഷം കഴിച്ച് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു - അങ്കമ്മ
കൃഷ്ണ ജില്ലയിലെ ഗണ്ണാവരം മണ്ഡലത്തിലെ മുസ്തഫാബാദില്‍ ഇരട്ടക്കുട്ടികളോടൊപ്പം വിഷം കഴിച്ച് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഇളയ മകന്‍ മരിച്ചു. അമ്മ അങ്കമ്മയുടെയും മൂത്തമകന്‍റെയും അവസ്ഥ ഗുരുതരമാണ്. വിദഗ്‌ധ ചികിത്സക്കായി ഇവരെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാരോഗ്യം മൂലം താന്‍ മരിക്കുകയാണെങ്കില്‍ കുട്ടികള്‍ അനാഥരാകാതിരിക്കാനാണ് കുട്ടികള്‍ക്കും വിഷം നല്‍കി അങ്കമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.