ഡല്‍ഹിയില്‍ മരുന്ന് നിര്‍മാണശാലയില്‍ തീപിടിത്തം - ഡല്‍ഹി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേല വ്യവസായ മേഖലയിലെ മരുന്ന് നിര്‍മാണശാലയില്‍ തീപിടിത്തം. 18 അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫാക്‌ടറിക്കുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.