ഉടുപ്പിയില്‍ ബസ് അപകടം; ഒമ്പത് മരണം
ബെംഗളൂരു: കർണാടകയിലെ ഉടുപ്പി ജില്ലയിലെ മുല്‍നർ ഗാട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഒമ്പത് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. മൈസൂരിലെ ഐടി കമ്പനി ജീവനക്കാർ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൊരനാടില്‍ നിന്നും ഉടുപ്പിയിലേക്ക് പോവുകയായിരുന്ന ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന്‍റെ അരികിലുള്ള പാറയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാർക്കല ആശുപത്രിയിലും മണിപ്പാല്‍ കെഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Last Updated : Feb 16, 2020, 12:04 PM IST