കേരളം

kerala

ETV Bharat / videos

കുട്ടികൾക്ക് നേരെയുള്ള ചൂഷണങ്ങൾക്കെതിരെ മഹിളാ കോൺഗ്രസിന്‍റെ റാലി - കുട്ടികൾക്ക് നേരെയുള്ള ചൂഷണം

By

Published : Feb 23, 2020, 6:51 PM IST

ചെന്നൈ: കുട്ടികൾക്ക് നേരെയുള്ള ചൂഷണങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് റാലി നടത്തി. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് റാലി നടത്തിയത്. മഹിളാ കോൺഗ്രസിന്‍റെ ആദ്യ ട്രാൻസ് ജെൻഡര്‍ ഭാരവാഹിയും ജനറല്‍ സെക്രട്ടറിയുമായ അപ്‌സര റെഡ്ഡി റാലിക്ക് നേതൃത്വം നല്‍കി. ബാലപീഡനത്തിനെതിരെ ബെസന്ത് നഗർ ബീച്ച് റോഡിൽ നടന്ന റാലിയിൽ നിരവധി സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

ABOUT THE AUTHOR

...view details