കരിമ്പ് വിളവെടുപ്പിനിടെ പാടത്ത് മൂന്ന് പുലിക്കുട്ടികൾ - കരിമ്പ് പാടത്ത് പുലിക്കുട്ടികൾ
പൂനെ (മഹാരാഷ്‌ട്ര): ഹിഞ്ജേവാഡിയിലെ നേരെയിൽ (പൂനെ) മൂന്ന് പുലിക്കുട്ടികളെ കണ്ടെത്തി. 15 ദിവസം മുതൽ ഒരു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് പറയുന്നു. നിലവിൽ വനംവകുപ്പ് ഓഫിസിലാണ് പുലിക്കുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്നത്. നേരേയിലെ മോഹൻ, ഗുലാബ് ജാദവ് എന്നീ കർഷകരുടെ പാടത്ത് കരിമ്പ് വിളവെടുപ്പിനിടെയാണ് തൊഴിലാളികൾ മൂന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ അതിന്‍റെ അമ്മയ്ക്ക് വിട്ടുനൽകും.