വാക്‌സിൻ എടുത്തത് അനുഭവപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി;സന്തോഷം പങ്കു വച്ച് നഴ്‌സുമാർ - റോസമ്മ അനിൽ
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊവിഡ് വാക്‌സിൻ നൽകിയ സന്തോഷം പങ്കു വച്ച് നഴ്‌സുമാർ. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി.നിവേദയാണ് മോദിക്ക് ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ നൽകിയത്. സഹായിത്തിനുണ്ടായിരുന്നത് റോസമ്മ അനിൽ എന്ന മലയാളിയും. വാക്‌സിൻ സ്വീകരിച്ചത് അനുഭവപ്പെട്ടില്ലെന്നും വേദന തോന്നിയില്ലെന്നും പ്രധാന മന്ത്രി അറിയിച്ചതായി നിവേദ പറഞ്ഞു. വാക്‌സിനേഷൻ സമയത്ത് അദ്ദേഹം വളരെ സന്തോഷവാൻ ആയിരുന്നു എന്നും പുഞ്ചിരിയോടെയാണ് വാക്‌സിൻ സ്വീകരിച്ചതെന്നും നിവേദ അറിയിച്ചു. രാവിലെയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നത് അറിഞ്ഞതെന്നും അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും റോസമ്മ അനിൽ പറഞ്ഞു. ഇരുവർക്കുമൊപ്പമുള്ള വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.