കർണാടകയിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ; പിടികൂടിയത് ലോഡ്‌ജിലെ രഹസ്യ അറയിൽ നിന്ന് - തുമക്കുരു
ബംഗളൂരു : കർണാടകയിൽ തുമക്കുരുവിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ദേശീയപാത 48ന് സമീപത്തെ ലോഡ്‌ജിൽ നിന്ന് സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടി. ലോഡ്‌ജിനുള്ളിലെ രഹസ്യ അറയിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് സ്ത്രീകളെയും ഒരു ഏജന്‍റിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നേരത്തെ ലോഡ്‌ജിന് സമീപത്തെ ഹൈവേയിൽ മീറ്ററുകളോളം ദൂരത്തിൽ ഗർഭനിരോധന ഉറകൾ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള തെരച്ചിലിലാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇതിനകം രണ്ട് കേസുകളിലുമായി അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.