പാകിസ്ഥാന്‍റെ ഷെല്ലാക്രമണം; കശ്മീരിലെ വനമേഖലയിൽ തീപിടിത്തം
ശ്രീനഗർ: പാകിസ്ഥാൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ മഞ്ജക്കോട്ടിലെ ഖോരി നാടർ ഗ്രാമത്തിലെ വനമേഖലയിൽ തീപിടിത്തം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇരു രാജ്യത്തിന്‍റെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പാകിസ്ഥാൻ രൂക്ഷമായ വെടിവയ്പ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയതിനാൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. അതിർത്തിയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ്.