തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമെന്ന് ജയ്ബാൻസ് സിംഗ് - ജയ്ബാൻസ് സിംഗ്
ഇന്ത്യ-ചൈന തർക്കത്തിന്‍റെ ഫലമായി ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായത് നിർഭാഗ്യകരമെന്ന് ഇന്ത്യൻ സുരക്ഷ സേനയുടെ അനലിസ്റ്റ് ജയ്ബാൻസ് സിംഗ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ പക്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നിലവിലുള്ള പ്രോട്ടോക്കോളുകളിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ മരിച്ചത്. ഇന്ത്യ സൈനികപരമായി ബലമുള്ള രാഷ്ട്രമാണ്. ചൈനയ്‌ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Jun 16, 2020, 10:06 PM IST