കൊവിഡ് വ്യാപനം; സഹായ ഹസ്‌തവുമായി വ്യോമസേന - പനഗർ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായ ഹസ്‌തവുമായി വ്യോമസേന. ഓക്‌സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഓക്‌സിജൻ കണ്ടെയ്‌നറുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചാണ് വ്യോമസേന സഹായവുമായെത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രണ്ട് ലിൻഡെ ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകളും ഒരു ഐനോക്‌സ് കണ്ടെയ്‌നറും വ്യോമസേന പനഗറിലേക്ക് എത്തിച്ചു.