ഹൈദരാബാദിലെ എ ടി എം കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍ - ഹൈദരാബാദിലെ എ ടി എം കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആക്സിസ് ബാങ്കിന്‍റെ വനസ്തലിപുരം ബ്രാഞ്ചിന്‍റെ എ ടി എമ്മില്‍ നിന്നും എഴുപത് ലക്ഷം കവര്‍ന്ന സംഭവത്തില്‍ നാലുപേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി തമിഴ്നാട് സ്വദേശിയാണ്. ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും വാഹനവും പിടികൂടി. മെയ് എട്ടിനാണ് പനാമയ്ക്കടുത്തുള്ള ആക്സിസ് ബാങ്കിന്‍റെ വനസ്തലിപുരം ബ്രാഞ്ച് എ ടി എമ്മില്‍ നിന്നും പട്ടാപ്പകല്‍ വാനിലെത്തിയ സംഘം 70 ലക്ഷം രൂപ കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അവശേഷിക്കുന്ന പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.