ഹിമാചലില്‍ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്‌ച; വീഡിയോ - ഹിമാചല്‍ പ്രദേശ് മഞ്ഞ് വീഴ്‌ച
ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്‌ചയാണ് ഇപ്പോള്‍. പ്രദേശവാസികൾക്ക് ഇത് കനത്ത ദുരിതമായിരിക്കുകയാണ്. സംസ്ഥാനത്തെ പല ജില്ലകളും അസാധാരണായ സാഹചര്യമാണ് നേരിടുന്നത്. നിലവില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് ഇവിടെ. സംസ്ഥാനപാത ആറ് ഉൾപ്പെടെ ഏകദേശം 731 റോഡുകളും അടച്ചിരിക്കുകയാണ്. ആളുകൾക്ക് കാൽനടയാത്ര ചെയ്യേണ്ട സ്ഥിതിയിലാണ്. 1572 പവർ ട്രാൻസ്ഫോർമറുകളാണ് സ്‌തംഭിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ 107 അണക്കെട്ടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.