മോട്ടോർ വാഹന നിയമ ഭേദഗതി; അവബോധം സൃഷ്ടിക്കാൻ ഫാഷൻ ഷോ - fashion show for a cause
മോട്ടോർ വാഹന നിയമത്തിലെ ഭേദഗതിക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വഡോദരയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. മോഡലുകളോടൊപ്പം കുട്ടികളും ഫാഷൻ ഷോയുടെ ഭാഗമായി. ട്രാഫിക് നിയമത്തെ മുൻനിർത്തിയുള്ളതായിരുന്നു മോഡലുകളുടെയും കുട്ടികളുടെയും വസ്‌ത്രധാരണം. ട്രാഫിക് പൊലീസ് യൂണിഫോമും ഹെൽമെറ്റും ധരിച്ചു വന്ന മോഡലുകളും കുട്ടികളും ഒപ്പം ട്രാഫിക് നിയമ പ്ലക്കാർഡുകളുമായാണ് വേദിയിലെത്തിയത്. സാമൂഹിക പ്രസക്തിയുളള വിഷയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം ഷോകൾ സംഘടിപ്പിക്കാറുണ്ടെന്ന് സംഘാടകൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.