പൗരത്വ ഭേദഗതി നിയമം; റോഡിൽ 'കോലം' വരച്ച് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു - CAA protest
ചെന്നൈയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റോഡിൽ 'കോലം' വരച്ച് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബെസന്ത് നഗറിലെ രണ്ടാമത്തെ അവന്യൂ സ്വദേശികളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. സംഭവം അറിഞ്ഞ ശാസ്‌ത്രി നഗർ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. മുന്നറിയിപ്പ് നൽകി ഇവരെ പൊലീസ് വിട്ടയച്ചു.