ഉത്തരാഖണ്ഡിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ രക്ഷപ്പെടുത്തി - മുതലയെ രക്ഷപ്പെടുത്തി
ഡെറാഡൂൺ: വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ രക്ഷപ്പെടുത്തി. ഉദം സിംഗ് നഗറിൽ നിന്നും ശനിയാഴ്‌ച രാത്രിയാണ് മുതലയെ രക്ഷപ്പെടുത്തിയത്. സിതർഗഞ്ചിലെ ജനവാസ മേഖലയിൽ മുതലയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാല് അടി നീളമുള്ള മുതലയെ കണ്ടെത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.