സ്വയം പര്യാപ്‌ത ഭാരതം പാക്കേജ്; മൂന്നാം ഘട്ടത്തിന്‍റെ സമഗ്ര വിലയിരുത്തല്‍
ന്യൂഡല്‍ഹി: മഹാമാരിയായ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സ്വയം പര്യാപ്‌ത ഭാരതം പാക്കേജിനെ പ്രതീക്ഷയോടെ നോക്കുകയാണ് രാജ്യം. കൃഷി, മൃഗസംരക്ഷണം, തീരദേശ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വിശദീകരിച്ചത്. കാര്‍ഷിക മേഖലക്ക് ഒരു ലക്ഷം കോടിയും മത്സ്യബന്ധന മേഖലക്ക് 20,000 കോടിയും മന്ത്രി ഇന്ന് പ്രഖ്യാപിച്ചു. സ്വയം പര്യാപ്‌ത ഭാരതം പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇടിവി ഭാരത് സമഗ്രമായി വിലയിരുത്തുന്നു.