റാഞ്ചിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു - Fire breaks out in shop in Ranchi, no casualty reported
റാഞ്ചി: വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. രാവിലെ 9 മണിക്കാണ് കടയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ആറ് യൂണിറ്റ് അഗ്നിശമനസേനകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയുടെ ഗോഡൗണില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.