പൂനെയിലെ പ്ലാസ്റ്റിക് ഫാക്‌ടറിയിൽ തീപിടിത്തം - പൂനെയിലെ പ്ലാസ്റ്റിക് ഫാക്‌ടറിയിൽ തീപിടിത്തം
മുംബൈ: പൂനെയിലെ പ്ലാസ്റ്റിക് ഫാക്‌ടറിയിൽ തീപിടിത്തം. പൂനെയിലെ രഞ്ജംഗോൺ എംഐഡിസിയിലെ പ്ലാസ്റ്റിക് ഫാക്‌ടറിയിൽ ശനിയാഴ്‌ച ഉച്ചക്കാണ് തീപിടിത്തമുണ്ടായത്. പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയും പൂനെ മുൻസിപ്പൽ കോർപ്പറേഷനും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ വലിയ തോതിൽ നാശനഷ്‌ടങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.