കൂട്ടമായെത്തി കടുവയെ പ്രകോപിപ്പിച്ച് കാട്ടുനായ്‌ക്കള്‍
ചാമരാജ്ഞഗര: കര്‍ണാടകയിലെ ബന്ദിപ്പൂർ ദേശീയ വന്യജീവി സങ്കേതത്തില്‍ കടുവയും മൂന്ന് കാട്ടുനായ്‌ക്കളും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജൂലൈ 29 നാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കടുവയെ നായ്‌ക്കള്‍ പ്രകോപിപ്പിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. സംഭവം പകര്‍ത്തി ഒരാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പില്‍ നിന്നും പുറകില്‍ നിന്നും തുടര്‍ച്ചയായി നായ്‌ക്കള്‍ കടുവയ്ക്ക് നേരെ അടുക്കുന്നുണ്ട്. ഇത് നിരവധി തവണ തടഞ്ഞ കടുവ പിന്നീട് കുറ്റിക്കാട്ടില്‍ കയറി ഒളിച്ചു. ഇതോടെ നായ്‌ക്കള്‍ പ്രകോപനം അവസാനിപ്പിച്ച് ഓടിപ്പോവുന്നത് ദൃശ്യത്തില്‍ കാണാം.
Last Updated : Jul 31, 2021, 7:06 PM IST