മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ ഒമ്പത് പേരെ രക്ഷപ്പെടുത്തി; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ - സോഷ്യൽ മീഡിയ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട ഒരു കുടുംബത്തിലെ ഒമ്പത് പേരെ പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു കുടുംബം സർദ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടുപോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.