കേരളം

kerala

ETV Bharat / videos

ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഹെലികോപ്റ്റർ ചെളിയിൽ കുടുങ്ങി; അപകടം ഒഴിവായി - ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഹെലികോപ്റ്റർ ചെളിയിൽ കുടുങ്ങി

By

Published : Oct 11, 2019, 10:28 PM IST

മുംബൈ: റായ്‌ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഹെലികോപ്റ്ററിന്‍റെ ചക്രം ചെളിയിൽ കുടുങ്ങി. അഹമ്മദ്‌നഗറിലെ കർജത്തിൽ നടന്ന ഒരു വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ഫഡ്‌നാവിസ് മറ്റൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ റായ്‌ഗഡ് ജില്ലയിലെ പെനിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. വിമാനത്തിന്‍റെ ചക്രം ചെളിയിൽ കുടുങ്ങി ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായെങ്കിലും പൈലറ്റ് നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് സുരക്ഷിതനായി ഇറങ്ങി പ്രചാരണത്തിനായി ബിജെപി സ്ഥാനാർത്ഥി രവീന്ദ്ര പാട്ടീലിനൊപ്പം പോയി. തുടർന്ന് മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് സുരക്ഷിതനായി ഇറങ്ങി പ്രചാരണത്തിനായി ബിജെപി സ്ഥാനാർത്ഥി രവീന്ദ്ര പാട്ടീലിനൊപ്പം പോയി. ഫഡ്‌നാവിസ് വഹിച്ച ഹെലികോപ്റ്റർ അടിയന്തിര സാഹചര്യം നേരിടുന്നത് ഇതാദ്യമല്ല. 2017 മെയ് മാസത്തിൽ ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റർ ലാത്തൂരിൽ തകർന്നു. അപകടത്തിൽ മുഖ്യമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details