ബാരിക്കേഡുകൾ തട്ടിമാറ്റി റോഡ് മുറിച്ചു കടന്ന് ആനക്കൂട്ടം - Elephant breaking barricades
ചെന്നൈ: കോയമ്പത്തൂരിൽ ബാരിക്കേഡുകൾ തട്ടിമാറ്റി റോഡു മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മേട്ടുപ്പാളയം-കോയമ്പത്തൂർ പാതയിൽ നരസിംഹനായകൻ പാളയത്തിനടുത്താണ് രണ്ട് ആനക്കുട്ടികൾ അടങ്ങുന്ന കൂട്ടം കാഴ്‌ചക്കാരിൽ കൗതുകമുണർത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ റോഡിന് ഇരുവശവും വാഹനങ്ങൾ തടഞ്ഞ് സാഹചര്യത്തെ അനുകൂലമാക്കി. ബണ്ണാരി അമ്മൻ ക്ഷേത്രത്തിന് സമീപത്തെ വനത്തിൽ നിന്നാണ് ആനക്കൂട്ടം എത്തിയത്.