കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി - കുട്ടിയാന
മയൂർഭഞ്ച് ജില്ലയിലെ ബിസുസോള ഗ്രാമത്തിൽ കിണറിനുള്ളിൽ വീണ കുട്ടിയാനയെ വനംവകുപ്പും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. അമ്മയോടും മറ്റ് ആനക്കൂട്ടത്തോടും ഒപ്പം ഗ്രാമം കടക്കാനെത്തിയ കുട്ടിയാന കൂട്ടം തെറ്റി കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. ജാർഖണ്ഡിൽ നിന്ന് ഒഡീഷ അതിർത്തിയിലൂടെ പശ്ചിമ ബംഗാൾ അതിർത്തിയിലേക്ക് നീങ്ങിയ ആനക്കൂട്ടത്തിനൊപ്പം എത്തിയതാണ് കുട്ടിയാന. രക്ഷപ്പെടുത്തിയ കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം ചേർത്തതായും ബാരിപാഡ ഡി.എഫ്.ഒ അറിയിച്ചു.