ഡിഎംകെക്കെതിരെ അഴിമതി ആരോപണവുമായി ജെപി നദ്ദ - എഐഎഡിഎംകെ
ചെന്നൈ: ഡിഎംകെക്കെതിരെ ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഡിഎംകെ അഴിമതികള്‍ നടത്തിയതായി തെളിഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹം ചെന്നൈയില്‍ റോഡ്ഷോക്കിടെ പറഞ്ഞു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎയുടെ വിജയം മുൻകൂട്ടി പ്രവചിച്ച അഭിപ്രായ വോട്ടെടുപ്പ് നദ്ദ തള്ളി. ജനങ്ങളുടെ ആവേശം തങ്ങളുടെ വിജയമാണ് കാണിക്കുന്നതെന്നും നദ്ദ ഇടിവി ഭാരതിനോട് പറഞ്ഞു. ബിജെപിയെ ഡിഎംകെ ഭയക്കുന്നു. എഐഎഡിഎംകെ-ബിജെപി സഖ്യം തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുമെന്നും ജെപി നദ്ദ വ്യക്തമാക്കി.