ഡല്‍ഹി-കാത്ര വന്ദേ ഭാരത് ട്രെയിന്‍ അടുത്ത മാസം മുതല്‍ - Vande Bharat train from next month
ന്യൂഡല്‍ഹി: ഡല്‍ഹി-കാത്ര വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍ അടുത്ത മാസം മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. സെമി ഹൈസ്പീഡ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും എട്ട് മണിക്കൂർ കൊണ്ട് കാത്രയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ട്രെയിനുകൾ 12 മണിക്കൂറുകൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.