കുഞ്ഞൻ അതിഥികളെ വരവേറ്റ് ഡാർജലിങ് മൃഗശാല - കൺസർവേഷൻ ബ്രീഡിംഗ് സെന്‍റര്‍
കൊൽക്കത്ത: രാജ്യത്ത് വംശനാശം നേരിടുന്ന വര്‍ഗമാണ് ചെമ്പൻ പാണ്ടകള്‍. എന്നാല്‍ കാഴ്‌ചയ്ക്ക് കൗതുകം നിറയ്ക്കുന്ന രണ്ട് കുഞ്ഞൻ അതിഥികളെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഡാർജലിങ് സുവോളജിക്കൽ പാർക്കിലെ ജീവനക്കാർ. ജൂലൈ എട്ടിനാണ് കൺസർവേഷൻ ബ്രീഡിംഗ് സെന്‍ററിലെ ചുവന്ന പാണ്ട രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നതായി മൃഗഡോക്‌ടർമാർ അറിയിച്ചു.