'ഒഡിഷയുടെ നൃത്ത അധ്യാപകൻ'; വൈറലായി അധ്യാപന രീതി - കൊരാപുട് സ്വദേശിയായ അധ്യാപകൻ
അധ്യാപനത്തിൻ്റെ വ്യത്യസ്ത രീതിയിലൂടെ വൈറലാവുകയാണ് ഒഡിഷയിലെ കൊരാപുട് സ്വദേശിയായ അധ്യാപകൻ. പ്രഫുല്ല കുമാർ പതിയാണ് 'ഒഡിഷയുടെ നൃത്ത അധ്യാപകൻ' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ആ അധ്യാപകൻ. പ്രഫുല്ല കുമാർ ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിൽ തൻ്റെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കന്നതിനൊപ്പം അവർക്കൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതായി കാണാം.