രാജവെമ്പാലയെ വാലിൽ തൂക്കിയെടുക്കാനൊരുങ്ങി രണ്ടുവയസുകാരൻ; അമ്പരന്ന് പിതാവ് - രണ്ടുവയസുകാരൻ
ബെംഗളൂരു: രാജവെമ്പാലയെ വാലിൽ തൂക്കിയെടുക്കാൻ ശ്രമിച്ച രണ്ടുവയസുകാരന്‍റെ വീഡിയോ വൈറലായി. വേദനാഥ് എന്ന കുട്ടിയാണ് പിതാവിനോടൊപ്പം കളിക്കുന്നതിനിടയിൽ വിഷപാമ്പിനെ കയ്യിലെടുക്കാൻ ശ്രമിച്ചത്. മകന്‍റെ വീഡിയോ എടുക്കുന്നതിനിടയിലാണ് പിതാവ് പാമ്പിനെ ശ്രദ്ധിച്ചത്. പരിഭ്രാന്തനായ ഇയാൾ കുട്ടിയെ അവിടെ നിന്നും മാറ്റി. ബെൽഗം ജില്ലയിലാണ് സംഭവം നടന്നത്.