കതിര്‍ മണ്ഡപത്തില്‍ പിപിഇ കിറ്റ് ധരിച്ച് വധുവും വരനും - കൊവിഡ്
ഭോപ്പാല്‍: പിപിഇ കിറ്റുകൾ ധരിച്ച് വിവാഹിതരായി മധ്യപ്രദേശിലെ രത്‌ലാം സ്വദേശികള്‍. ഏപ്രില്‍ 19ന് വരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിവാഹ ചടങ്ങുകള്‍ക്കായി വരനും വധുവും പിപിഇ കിറ്റ് ധരിച്ചത്. പ്രദേശിക ഭരണകൂടത്തിന്‍റെ അനുമതിയോടെയാണ് പ്രദേശത്തെ ഒരു വിവാഹ മണ്ഡപത്തില്‍ വെച്ച് ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളും പൊലീസ് ഉദ്യോഗസ്ഥരും വിവാഹത്തിന്‍റെ ഭാഗമായി.