വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍ - ദമ്പതികള്‍ അറസിറ്റില്‍
ഹൈദരാബാദ്: വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്തു. സത്നഗര്‍ പ്രദേശത്താണ് സംഭവം. ദമ്പതികള്‍ ചേര്‍ന്ന് സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുടെ മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ റോഡിലിട്ട് തല്ലുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.