കേരളം

kerala

ETV Bharat / videos

വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ - ഡ്രൈവർ

🎬 Watch Now: Feature Video

By

Published : Jul 3, 2019, 11:38 PM IST

ചെന്നൈ: ബസ് ഡ്രൈവറുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം പുതുജീവൻ നേടി ബൈക്ക് യാത്രികരായ ദമ്പതികൾ. തമിഴ്നാട്ടിൽ കൊടി അമ്മൻ ക്ഷേത്രപരിസരത്താണ് വാഹനാപകടത്തിൽ നിന്നും ദമ്പതികൾ രക്ഷപ്പെട്ടത്. ഹൃദയസ്തംഭകമായ അപകടത്തിന്‍റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാണ്. കുംഭകോണം വഴി ചിദംബരം പോകുകയായിരുന്ന ബസിന് നേർക്കാണ് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പാഞ്ഞടുത്തത്. എന്നാൽ ബസ് ഡ്രൈവർ തികഞ്ഞ മനഃസാന്നിധ്യത്തോടെ പ്രവർത്തിച്ചതിനാൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു..

ABOUT THE AUTHOR

...view details