കൊവിഡിനെതിരെ സ്‌കൂട്ടറില്‍ ബോധവൽക്കരണവുമായി യുവാവ് - covid awareness odisha news
കൊവിഡ് ബോധവൽക്കരണവുമായി ഭുവനേശ്വര്‍ സ്വദേശിയായ പ്രമോദ് മുദുലി. തന്‍റെ സ്‌കൂട്ടറിൽ വൈറസ് മാതൃക നിർമിച്ചാണ് ബോധവൽക്കരണം നടത്തുന്നത്. വീട്ടിൽ തന്നെ തുടരുക, ആരോഗ്യത്തോടെയിരിക്കുക, സംസ്ഥാന സർക്കാരിനെ അനുസരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ വാഹനത്തിൽ എഴുതിയാണ് പ്രമോദിന്‍റെ സഞ്ചാരം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രമോദ് നന്ദി പറയുന്നു.