ഗോവയില്‍ സൈക്കിള്‍ സവാരിയുമായി സോണിയ ഗാന്ധി - സോണിയ ഗാന്ധി
പനാജി: ഒരാഴ്ചയായി ഗോവയില്‍ തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഭാത വ്യായാമത്തിന്‍റെ ഭാഗമായി സൈക്കിള്‍ സവാരി നടത്തി. ഹോട്ടല്‍ പരിസരത്ത് വ്യായാമം നടത്തുന്ന സോണിയയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. ഡല്‍ഹിയില്‍ വായൂ മലിനീകരണം രൂക്ഷമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സോണിയ ഗോവയിലേക്ക് എത്തിയത്.