ഇതിനെക്കാള്‍ ഭംഗിയായി എങ്ങനെയാണ് റോഡിന്‍റെ മോശം അവസ്ഥ പറയുക! തരംഗമായി കശ്മീരിലെ കുട്ടി റിപ്പോര്‍ട്ടര്‍ - child reporter Viral video
തന്‍റെ ഗ്രാമത്തിലെ റോഡുകളുടെ മോശം അവസ്ഥ ഉയർത്തിക്കാട്ടുകയാണ് കശ്മീരിലെ ഒരു 'കുട്ടി റിപ്പോർട്ടർ'. ആറുവയസുകാരിയായ പെൺകുട്ടി ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ഗ്രാമപാതയിലൂടെ നടന്നുകൊണ്ട് പാതയുടെ ശോചനീയാവസ്ഥയെ കുറിച്ച് വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കുട്ടിയുടെ അമ്മയാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ നിലനിൽക്കുന്ന കനത്ത മഞ്ഞുവീഴ്ചയെയും മഴയെയും കുറ്റപ്പെടുത്തുന്ന പെൺകുട്ടി, തകർന്ന റോഡ് മൂലം ഗ്രാമത്തിലേക്ക് അതിഥികളാരും വരാൻ ആഗ്രഹിക്കുന്നില്ലെന്ന വിഷമവും പങ്കുവയ്ക്കുന്നുണ്ട്. ഏതായാലും കുട്ടി റിപ്പോർട്ടറുടെ റിപ്പോർട്ടിങ്ങിനെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Last Updated : Jan 11, 2022, 8:13 PM IST