കേരളം

kerala

ETV Bharat / videos

കുഞ്ഞിന് പാൽ എത്തിക്കാൻ ട്രെയിനിന് പിറകെ ഓടി; ആർപിഎഫ്‌ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം - Railway minister

By

Published : Jun 5, 2020, 4:16 PM IST

ന്യൂഡൽഹി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പാൽ എത്തിക്കാനുള്ള ആർപിഎഫ്‌ ഉദ്യോഗസ്ഥന്‍റെ ശ്രമത്തെ അഭിനന്ദിച്ച് കേന്ദ്ര റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ. ഭോപ്പാൽ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. സഫിയ ഹാഷിമ എന്ന യുവതിയും കുഞ്ഞും ശ്രമിക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങി. തുടർന്ന് യുവതി ഉദ്യോഗസ്ഥനായ ഇന്ദറിനോട് പാൽ വാങ്ങിത്തരാമോയെന്ന് ആവശ്യപ്പെട്ടു. ഇയാൾ തിരികെ എത്തുന്നതിന് മുമ്പ് തന്നെ ട്രെയിൻ ഓടിത്തുടങ്ങി. എന്നാൽ ഉദ്യോഗസ്ഥൻ ട്രെയിനിന് പിന്നാലെ ഓടുകയും, പാൽ പാക്കറ്റ് ട്രെയിനിന്‍റെ ജനാലയിലൂടെ സഫിയക്ക് കൈമാറുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ABOUT THE AUTHOR

...view details