റാംപ് വോക് പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു - karnataka
ബെംഗളൂരു : ഫ്രഷേര്‍സ് ഡേ ആഘോഷങ്ങള്‍ക്കായി റാംപ് വോക് പരിശീലനത്തിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. പീനിയയിലെ എംയിസ് കോളജിലെ ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ഥിയായ ശാലിനി (21)യാണ് മരിച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പീനിയ പൊലീസ് കേസെടുത്തു.