കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക് ഡ്രില്ലുമായി വനിതാ അഗ്നിശമന സേന - മോക് ഡ്രില്‍
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി 14 അംഗ വനിതാ അഗ്നിശമന സേന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി. ബെംഗളൂരു ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡാണ് ആദ്യമായി അഗ്നിശമന സേനയില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. കൊൽക്കത്തയിലെ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഗ്നിശമന പരിശീലന കേന്ദ്രത്തിൽ സേനാ അംഗങ്ങൾക്ക് പരിശീലനം നല്‍കിയിരുന്നു.