കര്‍ണാടകയില്‍ ചെളിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ് - കര്‍ണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മീനകട്ട തടാകത്തിലെ ഹെഡിയാല സെക്ഷന് സമീപമാണ് സംഭവം
ചാമരാജനഗര്‍: ചെളിയിൽ അകപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ കര്‍ണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മീനകട്ട തടാകത്തിലെ ഹെഡിയാല സെക്ഷന് സമീപമാണ് സംഭവം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബിയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആനയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും തള്ളയാനക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.