പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദില്‍ വന്‍ ജനകീയ റാലി - Anti-CAA protest latest news
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദില്‍ വന്‍ ജനകീയ റാലി സംഘടിപ്പിച്ചു. നഗരഹൃദയമായ ധര്‍മ ചൗക്കിലൂടെ കടന്നുപോയ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മസാബ് ടാങ്കില്‍ നിന്നും ധര്‍മ ചൗക്ക് വരെയാണ് റാലി നടന്നത്. കാല്‍നടയായും കാറുകളിലും ബൈക്കുകളിലുമായാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിയില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. നാല്‍പ്പതോളം പ്രാദേശിക ജനകീയ കൂട്ടായ്‌മകള്‍ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.