സഫാരി ജീപ്പ് മറിച്ചിട്ട് കൊമ്പൻ; വീഡിയോ വൈറൽ - ദക്ഷിണാഫ്രിക്കയിൽ കൊമ്പന്‍റെ ആക്രമണം
ദക്ഷിണാഫ്രിക്കയിൽ അക്രമകാരിയായ കൊമ്പനാന സഫാരി ജീപ്പ് ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ഇക്കോ ട്രെയിനിങ് ഇൻസ്‌ട്രക്ടറും ട്രെയിനികളും സഞ്ചരിച്ച വാഹനമാണ് ആന ആക്രമിക്കുന്നത്. സംഘം സെലാറ്റി ഗെയിം റിസർവിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശരീരത്തിൽ വലിയ തോതിൽ ടെസ്‌റ്റോസ്റ്റിറോണിന്‍റെ അളവ് വരുമ്പോൾ ആനകൾ ആക്രമണ സ്വഭാവം കാണിക്കുമെന്ന് ഇക്കോ ട്രെയിനിങ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.