ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധം,വോട്ടുചെയ്യാന്‍ സൈക്കിളിലെത്തി വിജയ് - ചെന്നൈ
ചെന്നൈ: വോട്ട് ചെയ്യാന്‍ സൈക്കിളില്‍ പോളിങ് ബൂത്തിലെത്തി തമിഴ് നടന്‍ വിജയ്. ഇന്ധനവിലവര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധം എന്ന നിലയിലാണ് വിജയ് ബൂത്തിലെത്താന്‍ സൈക്കിള്‍ തെരഞ്ഞെടുത്തത്. ചെന്നെയിലെ തന്‍റെ വീട്ടില്‍ നിന്നും വോട്ടിങ് കേന്ദ്രം വരെ വിജയ് സൈക്കിളില്‍ പോവുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.