ആത്മഹത്യ ചെയ്യുന്നുവെന്ന് യുവാവിന്‍റെ ഫെയ്‌സ്ബുക്ക് വീഡിയോ - ആത്മഹത്യ ശ്രമം ഫെയ്സ്ബുക്ക് ലൈവ് വാർത്ത
തമിഴ്‌നാട്ടിലെ കരൂർ ജില്ലയില്‍ 22കാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയും സംഭവത്തിന്‍റെ ലൈവ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിടുകയും ചെയ്തു. പെയിന്‍റിങ് തൊഴിലാളിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്‍റെ മരണത്തിന് കാരണം പശുപതിപാളയം പൊലീസാണെന്ന ആരോപണവും യുവാവ് വീഡിയോയിലൂടെ പറയുന്നു. കീടനാശിനി സോഫ്റ്റ് ഡ്രിങ്കില്‍ കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.