കുട്ടിയാനക്കൊപ്പം നാട്ടുകാരുടെ സെൽഫി; നാട്ടുകാരെ ആക്രമിച്ച് അമ്മ ആന - ആന്ധ്ര-ഒഡീഷ
അമരാവതി: ആന്ധ്ര-ഒഡീഷ അതിർത്തിയിലെ സുർല എന്ന ഗ്രാമത്തിൽ ആനക്കൂട്ടം പ്രവേശിച്ചു. ഒരു കൂട്ടം ആളുകൾ ആനക്കുട്ടിയൊടൊപ്പം സെൽഫികൾ എടുത്ത ബഹളത്തിനിടെ ആൾകൂട്ടത്തിലേക്ക് അമ്മ ആന കടന്നുകയറുകയും ഒരാളെ ആക്രമിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.