തെരുവുനായകളുടെ ആക്രമണത്തിൽ ആന്ധ്രയിൽ നാല് വയസുകാരൻ മരിച്ചു - ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിൽ തെരുവുനായകളുടെ ആക്രമണത്തിൽ നാല് വയസുകാരൻ മരിച്ചു. അല്ലഗദ്ദ പ്രദേശത്ത് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നർസിംഹ എന്ന ആൺകുട്ടിയെ ഒരേസമയം എട്ട് നായകൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വിഷയിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.