കർണാടകയിൽ ഒരേ സ്ഥലത്ത് ഒരു സമയത്ത് നാല് ബൈക്കുകൾ കൂട്ടിയിടിച്ചു - ബൈക്കപകടം
ബെംഗളൂരു: കൊപ്പലയിൽ ഒരേ സമയത്ത് സ്ഥലത്ത് നാല് ബൈക്കുകൾ കൂട്ടിയിടിച്ചു. നാല് ബൈക്കുകളിലായി ഒരു സ്‌ത്രീയുൾപ്പെടെ ഏഴ് പേർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അമിതവേഗത്തിലെത്തിയ ആദ്യത്തെ ബൈക്ക് റോഡിൽ നിന്നും തിരിക്കാൻ ശ്രമിക്കുന്നതിനിടെ തെന്നി വീണു. ആദ്യത്തെ ബൈക്കിൽ ഇടിക്കാതിരിക്കാൻ രണ്ടാമത്തെ ബൈക്ക് ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് ബൈക്കുകളിൽ കൂട്ടിമുട്ടുകയും ചെയ്‌തു. തുടർന്ന് മൂന്ന് ബൈക്കുകളും റോഡിൽ മറിഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
Last Updated : Jul 21, 2020, 6:35 PM IST