ഒരു മാസത്തിനിടെ കോട്ട ആശുപത്രിയില്‍ മരിച്ചത് 110ഓളം നവജാതശിശുക്കൾ - എസ്‌എന്‍ മെഡിക്കല്‍ കോളജ് ആശുപത്രി
ജയ്‌പൂര്‍: ഒരു മാസത്തിനിടെ രാജസ്ഥാനിലെ കോട്ട ജെ.കെ.ലോണ്‍ ആശുപത്രിയില്‍ മാത്രം മരിച്ചത് 110 ഓളം നവജാതശിശുക്കളെന്ന് റിപ്പോര്‍ട്ട്. കോട്ടയ്‌ക്ക് പുറമെ ജോധ്‌പൂരിലെ എസ്‌എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 150 ഓളം കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 98 ഉം നവജാതശിശുക്കളാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി കൂടിയാണ് എസ്‌എന്‍ മെഡിക്കല്‍ കോളജ്.